കോയന്പത്തൂർ: ബസുകളിൽ മോഷണം പതിവാക്കിയ സഹോദരിമാരെ പോലീസ് പിടികൂടി. മധുരൈ സ്വദേശികളായ മുനിയമ്മാൾ (37), മീനാക്ഷി (25), പ്രിയ (21) എന്നിവരാണ് പിടിയിലായത്.
പൂമാർക്കറ്റിൽനിന്നും ക്രോസ്കട്ട് റോഡിലേക്കു പോയിരുന്ന പൂമാർക്കറ്റ് സ്വദേശി വാസന്തിയുടെ രണ്ടേമുക്കാൽ പവൻ സ്വർണമടങ്ങിയ പേഴ്സ് മോഷ്ടിച്ച മുനിയമ്മാളെയും പ്രിയയേയും ബസിൽ മഫ്തിയിലുണ്ടായിരുന്ന പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.
ഇവർ നല്കിയ വിവരത്തെ തുടർന്ന് കുനിയമുത്തൂരിൽനിന്നും മീനാക്ഷിയേയും അറസ്റ്റുചെയ്തു. തഞ്ചാവൂർ, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിലും ഇവരുടെ പേരിൽ കേസുണ്ട്.