കണ്ണൂർ: ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ കസ്റ്റഡിയിൽ. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാർഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെങ്ങളായിയിൽ പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്റ് കെ.എ. സഹീർ (23), സെക്രട്ടറി എ. ശ്രീജിത്ത് (24) എന്നിവർക്ക് നേരേയാണ് അക്രമമുണ്ടായത്. കേസിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ ഒൻപത് പ്രതികളാണുള്ളത്. പ്രതികൾ എത്തിയ കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.