നെടുമ്പാശേരി: വ്യാജ വിമാനടിക്കറ്റുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിനകത്തു പ്രവേശിച്ച കോഴിക്കോട് കൊടുവള്ളി കരുവാംപോയിൽ പുത്തൂർകുഴി മഹറൂഫ് (26)നെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.
കാമുകിയെ യാത്രയയ്ക്കാനെന്ന പേരിലാണ് ഇയാൾ വിമാനത്താവളത്തിനകത്തു കയറിയതെങ്കിലും ഇതിനുപിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ സോണി മത്തായി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് വിമാനത്താവളത്തിലെ സിഐഎസ്എഫിന്റെ പിടിയിലായത്.