തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്കു മുപ്പതു വർഷവും മൂന്നു മാസവും കഠിനതടവും 40,000 രൂപ പിഴയും .
മണ്ണന്തലയ്ക്കു സമീപം ലക്ഷം വീടു കോളനിയിൽ കാപ്പിപ്പൊടി മുരുകൻ (മുരുകൻ ,47) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒന്പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം.2018 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
കുട്ടിക്കു പിഴത്തുക നൽകണം. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സംഭവത്തിൽ കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസിലാക്കേണ്ടതു കോടതിയുടെ ചുമതലയാണെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു.
മണ്ണന്തല എസ്ഐ ആയിരുന്ന ജെ. രാകേഷാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പോലീസിനെ അടക്കം ആക്രമിച്ച കേസിൽ മുരുകൻ പ്രതിയാണ്.