കോയന്പത്തൂർ: മാനസികരോഗിയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആർ.എസ്.പുരം തെപ്പക്കുളം ലിംഗപ്പച്ചെട്ടിവീഥി മുത്തുവിന്റെ മകൻ ഗണേശനാണ് (40) കൊല്ലപ്പെട്ടത്. പലചരക്കുകട നടത്തിയിരുന്ന പിതാവ് മുത്തു (70)വിന്റെ സംരക്ഷണയിലാണ് ഇരുപതുവർഷമായി മനോരോഗിയായ മകൻ ഗണേശനും മകൾ രാധയും കഴിഞ്ഞിരുന്നത്.
കുറച്ചുനാളുകളായി എല്ലാവരെയും ഗണേശൻ കല്ലെറിഞ്ഞ് ആക്രമിച്ചിരുന്നു. വീടിനുസമീപമുള്ളവരെ കല്ലെറിഞ്ഞ് ആക്രമിച്ചു ബഹളമുണ്ടാക്കിയ ഗണേശനെ വീടിനകത്തു കയറിയ മുത്തു ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നല്കി കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം മകന്റെ മൃതദേഹത്തിനരികിൽ ഇരുന്ന മുത്തുവിനെ ആർഎസ് പുരം പോലീസ് അറസ്റ്റുചെയ്തു.