ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നഴ്സിംഗ് അസിസ്റ്റന്റിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
വൈക്കം ഉദയനാപുരം ഇത്തിപ്പുഴ താഴത്തുതറ നാരായണൻ (53) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ രണ്ടു വർഷം മുന്പും സമാനമായ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം.
ചേർത്തല കയ്പ്പമംഗലം സ്വദേശിനിയായ 44 കാരിയെ അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെത്തുടർന്നാണ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഡോക്്ടർമാരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വയറു കഴുകുന്നതിനായി മുറിയിൽ പ്രവേശിച്ചപ്പോഴാണ് വീട്ടമ്മയെ നാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരു വനിത ജീവനക്കാരിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഇവർ പുറത്തേക്കു പോയ സമയത്തായിരുന്നു. പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.തുടർന്നു വീട്ടമ്മ ഗാന്ധിനഗർ പോലീസിൽ പരാതി നല്കുകയായിരുന്നു. നാരായണനെതിരേ വകുപ്പുതല നടപടികൾക്കും ശിപാർശ ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനും സൂപ്രണ്ട് നിർദേശിച്ചിട്ടുണ്ട്.2018ലും നാരായണനെതിരേ സമാനമായ രീതിയിൽ പരാതി ഉയർന്നിരുന്നു.
അന്നു ഇയാളെ പത്തു ദിവസം ജോലിയിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്തിരുന്നത്. ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.