പ്രണയം നടിച്ച് പീഡനം; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ


ചേ​ര്‍​ത്ത​ല: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യപൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡിപ്പി​ച്ച​യാ​ളെ പോ​ക്‌​സോ നി​യ​മപ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 17-ാം വാ​ര്‍​ഡി​ല്‍ തെ​ക്കേ​ട​ത്തു​ചി​റ നെ​വി​ന്‍ ആ​ര്‍ മ​ധുവി(19)നെ​യാ​ണ് ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ഫോ​ണ്‍ ചാ​റ്റി​ംഗിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ഇ​യാ​ള്‍ പീ​ഡിപ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് കാ​ട്ടി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment