ഭൂവനേശ്വർ: ഒഡീഷയിൽ വോട്ടിംഗ് യന്ത്രം തകർത്ത ബിജെപി സ്ഥാനാർഥി അറസ്റ്റിൽ. സോർഡ മണ്ഡലത്തിൽനിന്നുള്ള ബിജെപി നിയമസഭാ സ്ഥാനാർഥി നിൽമാണി ബിസോയിയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെയാണ് ബിസോയി വോട്ടിംഗ് യന്ത്രം തകർത്തത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള പോളിംഗ് ബൂത്തിലെ യന്ത്രമാണ് ബിസോയി പ്രവർത്തകർക്കൊപ്പം എത്തി തകർത്ത്.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് ബിസോയിയെ സോർഡ പോലീസ് അറസ്റ്റു ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനോപ്പമാണ് ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.