സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം; ഒ​മാ​നി​ൽ സ്ത്രീ​ക​ള​ട​ക്കം 5 പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ല്‍


മ​സ്‍​ക​ത്ത്: ഒ​മാ​നി​ല്‍ സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​ൽ ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച് പ്ര​വാ​സി​ക​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പൊ​തു​ധാ​ർ​മി​ക​ത​യ്ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്തു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. കൂ​ടാ​തെ രാ​ജ്യ​ത്തെ വി​ദേ​ശ കു​ടി​യേ​റ്റ സ്ഥി​ര​താ​മ​സ​നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രേ​യും ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ൽ ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്നു സ്ത്രീ​ക​ളെ സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, കു​വൈ​റ്റി​ല്‍ നി​യ​മ​ലം​ഘ​ക​രും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​വ​രു​മാ​യ 248 പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി.

Related posts

Leave a Comment