പരവൂർ :ഉത്സവ പറമ്പിൽ കൃത്യനിർവ്വഹണത്തിനിടെപോലീസിനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം പുന്നേക്കുളം മാടൻനടയിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സ്റ്റേജ് പരിപാടി നടക്കുമ്പോഴായിരുന്നു സംഭവം. കൊല്ലം എആർ ക്യാന്പിലെ ദ്രുതകർമ സേനാ ഉദ്യോഗസ്ഥരായ ഗോപകുമാർ, ശ്യാംകുമാർ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ശ്രീക്കുട്ടൻ, ചിന്തു, സുഭാഷ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
പരവൂരിൽ ഉത്സവത്തിനിടയിൽ പോലീസിനെ ആക്രമിച്ചസംഘം അറസ്റ്റിൽ
