തെന്മല: തെന്മല വന്യജീവി സങ്കേതത്തില്‍ കടന്നു മയിലിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ വനപാലകരുടെ പിടിയിലായി. കുളത്തുപ്പുഴ റോക്ക്-വുഡ് എസ്റ്റേറ്റ് മാനേജര്‍ റാന്നി നെല്ലിക്കാമണ്‍ പുല്ലില്‍ തടത്തില്‍ സെന്‍ ജയിംസ് (34), എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തൊടുപുഴ ആലക്കോട് കല്ലിടുക്കില്‍ വീട്ടില്‍ സിജോ ജോയ് (42), എസ്റ്റേറ്റ് ജീവനക്കാരന് കുളത്തുപ്പുഴ ചെമ്പനഴികം തടത്തരികത്ത് വീട്ടില്‍ ഷാജി (51) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെ റോക്ക്-വുഡ് എസ്റ്റേറ്റിനോട് ചേര്‍ന്ന വന്യ ജീവി സങ്കേതത്തില്‍ പെട്രോളിങ്ങിനെത്തിയ വനപാലക സംഘം താല്‍ക്കാലിക ഷെഡില്‍ പാചകം ചെയ്യന്നത് കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയില്‍ പാകം ചെയ്തിരുന്നത് മയില്‍ ഇറച്ചി ആണെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പരിശോധനയില്‍ എസ്റ്റേറ്റ് ഭാഗമായിട്ടുള്ള കെട്ടിടത്തില്‍ നിന്നും ആറു തോക്കുകള്‍ വനപാലക സംഘം കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വന്യ ജീവി സങ്കേതത്തില്‍ അതിക്രമിച്ചു കടക്കുകയും മയിലിനെ … Continue reading രചിച്ചു നോക്കുംമുമ്പ് കൈയോടെ പൊക്കി; തെന്മലയിൽ മയിലിനെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി; എസ്റ്റേറ്റ് മാനേജര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed