
അന്പലപ്പുഴ: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
അന്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം തൈപ്പറന്പിൽ വീട്ടിൽ അസ്കർ (അക്കു – 20) നെയാണ് പുന്നപ്ര സിഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പുന്നപ്ര കളത്തട്ട് ജംഗ്ഷന് കിഴക്ക് കീഴവന തൈയ്യിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ സമീപത്തെ ഫ്ലവർ മില്ലിലെ ജീവനക്കാരനാണ്. പോക്സോ കേസ് ചുമത്തി അന്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.