കരുനാഗപ്പള്ളി: മാധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൊടിയൂർ വെളുത്തമണൽ സ്വദേശിയായ യുവാവിനെയാണ് പോലീസിലേൽപ്പിച്ചത്. ഇന്നലെ രാത്രി പത്തോടെ കരുനാഗപ്പള്ളി ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു സംഭവം.
കൊല്ലത്തുനിന്ന് ജോലികഴിഞ്ഞ് ബസ് സ്റ്റേഷനിലിറങ്ങിയ മാധ്യമ പ്രവർത്തക ഭർത്താവിനെ കാത്ത് നിൽക്കുന്നതിനിടയിൽ ഇയാൾ യുവതിയോട് മോശമായി സംസാരിച്ചു. തുടർന്ന് മടങ്ങിപോയ യുവാവ് ബൈക്കിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുന്നതിനിടയിൽ യുവതി ബഹളം വച്ചു.ഓടിക്കൂടിയ യാത്രക്കാർ യുവാവിനെ കൈയോടെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.