തിരുവനന്തപുരം: നടു റോഡിൽ വച്ചു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ റിട്ട.സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു കൈമനം സ്വദേശിയായ 65 കാരനെയാണ് കരമന പോലീസ് കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു സർക്കാർ ജീവനക്കാരിയായ സ്ത്രീയോട് ഇന്നലെ വൈകുന്നേരം തളിയിൽ ഭാഗത്തു വച്ചാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ചുപോലീസിന് കൈമാറിയത്. പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.ഇയാളെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി. സെക്രട്ടറിയേറ്റിലെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥനെന്നു കരമന പോലീസ് അറിയിച്ചു.