ഇരിങ്ങാലക്കുട: ബസ് യാത്രയ്ക്കിടെ 13 വയസുകാരനെ പീഢിപ്പിക്കാൻ ശ്രമിച്ച വയോ ധികൻ പിടിയിൽ. ഇരിങ്ങാലക്കുടയിൽനിന്നും സ്വകാര്യ ബസിൽ കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ സ്കൂൾ വിദ്യാർഥിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും മറ്റു ഹീന പ്രവർത്തികൾ ചെയ്യു കയും ചെയ്ത ഡൽഹി സ്വദേശിയായ ശൈലേന്ദ്രർ ഗാർഗ് (60) എന്നയാളെയാണ് ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ് കുമാർ അറസ്റ്റു ചെയ്തത്.
ഡൽഹിയിൽ സ്വന്തമായി സ്റ്റീൽ ടാപ്പ് നിർമാണ കന്പനിയുള്ള ഇയാൾ ബിസിനസ് ആവശ്യത്തിനായി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേയാണു പീഡനം നടത്തിയത്.
പിടിയിലായ ഇയാളെ ദേഹാസ്വസ്ത്യത്തെ തുടർന്നു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പ്രതിക്കെതിരെ പോ ക്സോ വകുപ്പു ചുമത്തിയിട്ടുള്ളതായും ഇരിങ്ങാലക്കുട ട്രാഫിക് എസ്ഐ തോമസ് വടക്കൻ പറഞ്ഞു.