ചങ്ങരംകുളം: പതിനൊന്ന് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന കേസിൽ അറസ്റ്റിലായ യുവതി റിമാൻഡിൽ. രണ്ട് വർഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആറാം ക്ലാസിൽ പഠിച്ചിരുന്ന മകളെ പണത്തിന് വേണ്ടി കാമുകന് പീഡിപ്പിക്കാൻ യുവതി കൂട്ടുനിൽക്കുകയായിരുന്നുവെന്നാണ് കേസ്.
യുവതിക്കെതിരെയും കാമുകനെതിരെയും ചങ്ങരംകുളം പോലീസ് പോക്സോ ചുമത്തി കേസെടുത്തത്. സ്കൂൾ കൗണ്‍സിലിംഗിനിടെ സംഭവം അറിഞ്ഞ അധ്യാപകർ ചൈൽഡ് ലൈൻ വിഭാഗത്തിനെ വിവരം അറിയിക്കുകയും ചൈൽഡ്ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മാതാവിനും കാമുകനുമെതിരെ കേസെടുക്കുകയുമായിരുന്നു. മഞ്ചേരി നിർഭയ ചിൽഡ്രൻ ഹോമിലേക്ക് മാറ്റി. കാമുകനായ പ്രതി വിദേശത്തേക്ക് കടന്നു.