മുക്കം: 14കാരിയെ പീഡിപ്പിച്ച പോലീസ് ക്യാമ്പിലെ ജീവനക്കാരന് റിമാന്‍ഡില്‍ . മലപ്പുറം എംഎസ്പി ക്യാമ്പിലെ ജീവനക്കാരന് ചെറുവാടി തെനേങ്ങപറമ്പ് സ്വദേശി കബീറിനെ (45) ആണ് താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തത് . കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പോലീസ് കേസെടുക്കുകയായിരുന്നു.
വീട്ടിൽ ആളില്ലാത്ത സമയത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ സമയത്ത് പെൺകുട്ടി കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ ശേഷം പ്രതി കബീർ പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്സോനിയമപ്രകാരം കേസെടുത്താണ് കബീറിനെ അറസ്റ്റ് ചെയ്തത്.