വടക്കാഞ്ചേരി : മാനസിക വളർച്ചയെത്താത്ത യുവതിയെ വിവാഹ വാഗ്ദാനം നൽകി കൈയും,കാലും കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവും, ബേക്കറി പലഹാര നിർമ്മാണശാല ഉടമയുമായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.തെക്കുംകര പഞ്ചായത്തിലെ ചെന്പോട് കൃഷ്ണ വിഹാർ വീട്ടിൽ കാളിദാസൻ (34)നെയാണ് കോടതി റിമാൻഡ് ചെയ്തത്.
വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷ്, എസ്ഐ കെ.സി.രതീഷ്, എഎസ്ഐമാരായ ആനന്ദൻ, ഗിരീഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.