കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കിടന്നുറങ്ങിയ 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി സിജോ (32)യാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെ മെഡിക്കൽ വാർഡിലായിരുന്നു സംഭവം. പതിമൂന്നുകാരന്റെ പിതാവിന് പനി ബാധിച്ച് ചികിത്സയ്ക്കെത്തിയതാണ്. പ്രതിയുടെയും പിതാവാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മെഡിക്കൽ കോളജിൽ രോഗിയായ അച്ഛനു കൂട്ടിരിക്കാനെത്തിയ 13കാരനുനേരേ പ്രകൃതി വിരുദ്ധ പീഡന ശ്രമം; ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി സിജോയോ പോലീസ് അറസ്റ്റു ചെയ്തു
![](https://www.rashtradeepika.com/library/uploads/2017/08/arrest-student-1.jpg)