കൊച്ചി: പതിനഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം ഒന്നരമാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന ട്രാവല്‍സ് ഉടമ പിടിയില്‍. എറണാകുളം ആലുംചുവട് വെണ്ണല സ്വദേശി സുധീഷി(45)നെയാണു നോര്‍ത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വയനാട് പുല്‍പ്പള്ളിയില്‍നിന്നും പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് അവസാനമായിരുന്നു പീഡനം.
ഇയാള്‍ക്കു പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥിയായ പതിനഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാരും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിലാണു പീഡന വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ പാലാരിവട്ടം പോലീസില്‍ കേസ് നല്‍കുകയായിരുന്നുവെന്ന് എസ്ഐ ബേസില്‍ തോമസ് വ്യക്തമാക്കി.
പോലീസ് കേസ് എടുത്ത വിവരമറിഞ്ഞ പ്രതി ഫോണ്‍ ഓഫാക്കിയശേഷം സ്ഥലത്തുനിന്നും മുങ്ങി. പിന്നീട് പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി വയനാട്ടിലുണ്ടെന്നു മനസിലാക്കുകയും ഒരു സംഘത്തെ വയനാട്ടിലേക്കു അയക്കുകയും ചെയ്തു. വയനാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്.
അര്‍ധരാത്രിക്കുശേഷം പ്രതിയുമായി യാത്ര തിരിച്ച സംഘം ഉച്ചയോടെ സ്റ്റേഷനിലെത്തും. തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം പോക്സോ നിയമപ്രകാരം അറ്സ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്ഐ പറഞ്ഞു. വാഹനങ്ങള്‍ വാടകയ്ക്കു നല്കി വന്നിരുന്ന ജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു പ്രതിയെന്നും പോലീസ് വ്യക്തമാക്കി.