തുറവൂർ: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്ലസ്വണ് വിദ്യാർഥി പിടിയിൽ. കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി പറയകാട് തഴുപ്പ് മേഖലയിലുള്ള കയർ സൊസൈറ്റിയുടെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ കുത്തിയതോട് പോലീസിൽ നൽകിയ പരാതിയിലാണ് പ്ലസ് വണ്‍ വിദ്യാർഥി പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ ഒരുദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
ഇത്തരക്കാർക്ക് ജാമ്യം കൊടുക്കണോ? ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് വണ്‍ വിദ്യാർഥി പിടിയിൽ
