![](https://www.rashtradeepika.com/library/uploads/2020/02/arrest-hand-1.jpg)
താമരശേരി: ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ഫോട്ടോ സഹിതം അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച അമ്പായത്തോട് ലക്ഷംവീട് കോളനിയിൽ മജ്നാസി (19)നെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് തന്റെ ചിത്രങ്ങളുടെ പകർപ്പെടുത്ത് അശ്ലീല വാക്കുകൾ ചേർത്ത് സന്ദേശം അയച്ചെന്ന് കാണിച്ച് താമരശേരി സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പരാതിയിലാണ് നടപടി.
പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി.