മലന്പുഴ: മലന്പുഴയിലേക്കെത്തുന്ന സന്ദർശകരെ ഭീഷണിപ്പെടുത്തി പണവും കൈവശമുള്ള വസ്തുക്കളും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി മലന്പുഴ എസ്ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു.കടുക്കാംകുന്നം കാഞ്ഞിരക്കടവ് സ്വദേശികളായ കിരണ്‍ (26), ജിനൂ(27) എന്നിവരാണ് പിടിയിലായത് ഇതോടു കൂടി ഈ സംഭവത്തിൽ അറസ്റ്റിലായത് അഞ്ചുപേരായി.
രണ്ടു പേർ കൂടി അറസ്റ്റിലാവാനുണ്ട് ജിനുവിന്റെ പേരിൽ നാലും കിരണ്‍ റെപേരിൽ ആറ് കേസും നിലവിലുണ്ട്. കഴിഞ്ഞ സെപ്തംബർ ഒന്‍പതിന് മണ്ണാർക്കാട്ടു നിന്നും മലന്പുഴ സന്ദർശിക്കാനെത്തി രാത്രി ഒന്പതരയോടു കൂടി കാറിൽ മടങ്ങിപോകുന്ന രണ്ടു പേരെയാണ്ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം കാറ് തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് ആക്രമിച്ചു.
തുടർന്ന് കാറ് കൈവശപ്പെടുത്തിയ ശേഷം കടുക്കാം കുന്നം നിലംപതി പാലത്തിനു സമീപമുള്ള എക്കോവിലേജിനകത്തേക്കൂ ള്ള റോഡിൽ വെച്ച് കൈയ്യിലുണ്ടായിരുന്ന 25,000 രൂപയും മൊബെൽ ഫോണുകളും തട്ടിയെടുത്തതാണ് കേസ് എസ് ഐ. ഷെമീർ ,എഎസ്ഐ വിജയരാഘവൻ, പോലീസുകാരായ മനീഷ്, പ്രവീണ്‍,ഷാജു,സുജയ്ബാബു,സതീഷ്എന്നിവരാണ് കേസന്വേഷിച്ചത്.