രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോട്ടവും മോഷണവും നടത്തുന്ന യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

alp-nottam-lതൊടുപുഴ: രാത്രിയിൽ വീടിനുള്ളിൽ ഒളിഞ്ഞുനോക്കുകയും കവർച്ച നടത്തുകയും ചെയ്ത യുവാക്കൾ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.വെങ്ങല്ലൂർ മേഖലയിലെ ചില വീടുകളിലാണ് യൂവാക്കളും, കൗമാരസംഘവും ഒളിഞ്ഞുനോട്ടം നടത്തിയത്.
പരിപാടി സ്‌ഥിരമായതോടെ നാട്ടുകാർ പോലീസിൽ പരാതി നൽകി. ഇവരിൽ ചിലർ കൈയിൽ കിട്ടുന്നതുമായി കടക്കും. മൊബൈൽ ഫോൺ, സ്വർണം തുടങ്ങിയവയെല്ലാം മോഷ്ടിക്കും. ഇത്തരത്തിൽ വീടുകളിൽ നിന്നും പല സാധനങ്ങളും കാണാതായിട്ടുണ്ട്. രാത്രിയിൽ ഒളിഞ്ഞു നോട്ടക്കാരെ കണ്ട് കുട്ടികളും സ്ത്രീകളും ഭയപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്.

പരാതിയുടെ അടിസ്‌ഥാനത്തിൽ വെങ്ങല്ലൂർ സ്വദേശികളായ രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. തൊടുപുഴയിലെ മൊബൈൽ ഫോൺ കടയിൽ യുവാക്കൾ വിറ്റ ഫോണും പോലീസ് കണ്ടെത്തി. കോലാനി മേഖലയിൽ നടന്ന മോഷണത്തിനു പിന്നിലും ഇവരുടെ സാന്നിധ്യമുള്ളതായിട്ടാണ് പോലീസ് നിഗമനം.

Related posts