വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ്(40) ആണു കീഴിടങ്ങിയത്.
ജനുവരിയിലാണു അനൂപിനെതിരെ വിതുര പോലീസ് പോക്സോ കേസ് എടുക്കുകയും തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ പല സ്ഥലങ്ങളിൽ താമസിച്ച ഇയാൾ വിതുര സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നേരിട്ടു ഹാജരാവുകയായിരുന്നു. ബാലാവകാശ കമ്മീഷനിൽ പെൺകുട്ടി കഴിഞ്ഞ വർഷം നവംബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വിതുര പോലീസ് കേസെടുത്തത്.
പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു മാതാവ് നാല് വർഷം മുൻപു വിതുര പോലീസിൽ പരാതിയുമായി എത്തിയിരുന്നു.
പെൺകുട്ടിയുടെ മാതാവ് പ്രതിയുമായി പരിചയമാവുകയും വീട്ടിൽ നിത്യ സന്ദർശകനാകാനും തുടങ്ങി. ഇതിനിടെ പെൺകുട്ടിക്കുനേരെ പീഡന ശ്രമമുണ്ടായതെന്നാണു പരാതി.പ്ര തിയെ റിമാൻഡു ചെയ്തു