കൊച്ചി: വിദേശയാത്ര നടത്താമെന്നും സ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചും 12,06,513 രൂപ തട്ടിയെടുത്തയാൾ അറസ്റ്റില്‍.
എറണാകുളം വാഴക്കുളം കളത്തില്‍പ്പറമ്പില്‍ സിജു വര്‍ഗീസി(37)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കലൂര്‍ സ്വദേശിയായ 50കാരനാണ് തട്ടിപ്പിന് ഇരയായത്.
കലൂരിലുള്ള ഹോളിഡേ മേക്കര്‍ എന്ന ടൂറിസ്റ്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പ്രതി പരാതിക്കാരനെ വിദേശത്ത് ടൂര്‍ കൊണ്ടുപോകാമെന്നും വിശ്വസിപ്പിച്ച് 6,05,000 രൂപ ആദ്യം തട്ടിയെടുത്തു.
പിന്നീട് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആക്കാമെന്നു പറഞ്ഞ് 6,01,513 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. 2023 ഫെബ്രുവരി ഒന്നു മുതല്‍ ഇന്നലെ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്.
എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐമാരായ ടി.എസ്.രതീഷ്, പി.ജെ സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.