കാസര്‍ഗോഡ്: പതിനാലുകാരിയുടെ കൈയില്‍ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസില്‍ യുവാവിന് പോക്സോ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികം തടവ് അനുഭവിക്കണം.
ബന്തടുക്ക മാരിപ്പടുപ്പിലെ പി.കെ. സുരേഷിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
2016 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം എസ്ഐയായിരുന്ന ജയകുമാർ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.