മണിമല: വൈദ്യശാലയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്ഥാപന ഉടമയായ വൈദ്യർ റിമാൻഡിൽ. മണിമല ബസ് സ്റ്റാൻഡിൽ ധന്വന്തരി വൈദ്യശാല നടത്തുന്ന തന്പലക്കാട് സ്വദേശി പ്രദീപ് ശിവശങ്കരക്കുറുപ്പ് (33) ആണ് റിമാൻഡിലായത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ റാന്നി സ്വദേശിനിയായ യുവതിയും കുടുംബാംഗങ്ങളും വൈദ്യശാലയിൽ തിരുമ്മാനെത്തിയിരുന്നു. തിരുമ്മുന്നതിനിടെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. തിരുമ്മിനുശേഷം വെളിയിൽ വന്ന യുവതി കൂടെയുള്ളവരോട് വിവരം ധരിപ്പിക്കുകയായിരുന്നു.
ഉടൻതന്നെ മണിമല പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പ്രതിയെ വൈദ്യശാലയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വൈദ്യർ സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ളതായി പറയുന്നു.