പെരിങ്ങാവ്: പോലീസുകാരൻ കടയിൽ കയറി യുവാവിനെ കുത്തി പരിക്കേല്പിച്ചു. കോവിലകത്തുംപാടത്ത് ബാറിനടുത്തുള്ള റെഡിമെയ്ഡ് കടയിലാണ് സംഭവം. കൈയിൽ കുത്തേറ്റ നിലയിൽ പൂമല സ്വദേശി ജീവനെ(31) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ ഗുരുവായൂർ പേരകം കാരയൂർ തെക്കുംതുറ വീട്ടിൽ പ്രജോദ് (42) ആണ് അക്രമി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
ലീവെടുത്തു വിദേശത്തായിരുന്ന പോലീസുകാരൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഇയാളുടെ ഭാര്യയും രണ്ടു മക്കളും വരടിയത്തുള്ള ഭാര്യവീട്ടിലാണ് താമസം.
കുടുംബകലഹത്തെതുടർന്ന് ഇവർ ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ജീവനും പ്രജോദിന്റെ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് അക്രമമെന്നാണ് പോലീസ് നല്കുന്ന സൂചന.
ജീവൻ ജോലിചെയ്യുന്ന കോവിലകത്തുംപാടത്തുള്ള കാർ സർവീസ് സെന്ററിൽ പോലീസുകാരൻ അന്വേഷിച്ചെത്തിയിരുന്നു. കാണാൻ കഴിയാതെ തിരിച്ചുവരുന്നതിനിടെയാണ് സമീപത്തെ റെഡിമെയ്ഡ് കടയിൽ ജീവനെ കണ്ടത്.
തുടർന്ന് കടയുടെ ഉള്ളിൽ കയറിച്ചെന്നു ജീവനെ മർദിക്കുകയായിരുന്നു. സംഘർഷത്തിനിടെ കടയിലെ ചില്ലുകൾ തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
ഇതിനിടെ പ്രജോദ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ജീവനെ ആക്രമിക്കുകയായിരുന്നു. പോലീസുകാരന്റെ കുത്ത് തടയാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ജീവൻ അധികം പരിക്കില്ലാതെ രക്ഷപ്പെട്ടത്.
സമീപത്തെ ചുമട്ടുതൊഴിലാളികളാണ് ഓടിയെത്തി പോലീസുകാരനെ കീഴ്പെടുത്തിയത്.ആദ്യം സ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം വിയ്യൂർ പോലീസിനു കൈമാറി.
പ്രതിയെ നിലവിൽ ഡിറ്റൻഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു കോടതിയിൽ ഹാജരാക്കും.കേസ് ഒത്തുതീർപ്പാക്കാൻ ഇരുവിഭാഗവും ശ്രമം ആരംഭിച്ചിട്ടുണ്ട്. ചു