നെന്മാറ: വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റുചെയ്തു. കയറാടി മരുതഞ്ചേരി പാറക്കളംവീട്ടിൽ പ്രകാശനാണ് (37) അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് ഇയാളെ അറസ്റ്റുചെയ്തത്.ശനിയാഴ്ച രാവിലെ 11-നാണ് പ്രകാശന്റെ ഭാര്യ ചന്ദ്രികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു രണ്ടുദിവസംമുന്പ് ഇവർ തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടത്തിനുശേഷം മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നെന്മാറ പോലീസിനു പരാതി നല്കിയതിനെ തുടർന്നാണ് ഭർത്താവിനെ അറസ്റ്റുചെയ്തത്. പ്രതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.