കൊച്ചി: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടിയത് ഒളിവില്‍ കഴിയുന്നതിനിടെ. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സംഭവത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ചിറയിന്‍കീഴ് ചിറക്കകത്ത് ജിത്തു രാജ് (26), കൊച്ചി കണ്ണമാലി കല്ലുവീട്ടില്‍ അലന് (39) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മറൈന്‍ഡ്രൈവില്‍ പ്രതികള്‍ നടത്തിയ മോഷണശ്രമം യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ ആക്രമിച്ച് സ്വര്‍ണമാലയും കമ്മലും പൊട്ടിച്ചെടുത്ത് പേഴ്സും തട്ടിപ്പറിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെയാണു പ്രതികളെ പിടികൂടിയാത്. എസ്ഐമാരായ പ്രേം കുമാര്‍, വിബിന്, നാസര്‍, എസ്സിപിഒ അനീഷ്, സിപിഒമാരായ ഇഗ്നേഷ്യസ്, രഞ്ജിത്, ഇസഹക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.