ചേർത്തല: അനധികൃത മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്പതാം വാർഡ് മാടവനവെളി കണ്ണൻ എന്നു വിളിക്കുന്ന രാജ(34)നെയാണ് ചേർത്തല എക്സൈസ് സംഘം പിടികൂടിയത്. രണ്ടര ലിറ്റർ മദ്യവും, വില്പനക്കായി സൂക്ഷിച്ച 1100 പാക്കറ്റ് നിരോധിത പുകയില ഉല്പന്നമായ ഹാൻസും ഇയാളിൽ നിന്നും പിടികൂടി. പൊതു മാർക്കറ്റിൽ 50000 രൂപയോളം വിലയുള്ളതാണിത്.
പ്രദേശത്തെ സജീവ ആർഎസ്എസ് പ്രവർത്തകനാണെന്നു ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇയാളുമായി ആർഎസ്എസിനു യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ അറിയിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പക്ടർ വി.സലിലകുമാർ, പ്രിവന്റീവ് ഓഫീസർ സി.വി. വേണു, സിവിൽ ഓഫീസർമാരായ പി.ഡി. കലേഷ്, മണികണ്ഠൻ, സുരേഷ് ഉണ്ണികൃഷ്ണൻ, കെ.ടി. കലേഷ്, വി.എസ്. വിജയൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.