അടൂര്‍: ഒറ്റയ്ക്കു താമസിച്ച അര്‍ബുദ രോഗിയായ 70 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ ടാപ്പിംഗ് തൊഴിലാളിയെ ഏനാത്ത് പോലീസ് അറസ്റ്റു ചെയ്തു. തൂവയൂര്‍ തെക്ക് കൊട്ടാരം ഭാഗം മേരി ഭവനില്‍ രാജനെ (48)യാണ് ഏനാത്ത് എസ്ഐ ജി. ഗോപകുമാര്‍ അറസ്റ്റു ചെയ്തത്.
എസ്ഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ശേഷം ചോദ്യം ചെയ്യുകയും സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. ഇരയായ സ്ത്രീ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ നാലിന് രാത്രിയില്‍ വീട്ടില്‍ കയറിയാണ് രാജന് ഇവരെ പീഡിപ്പിച്ചത്.