പി​ന്നി​ലൂ​ടെ എ​ത്തി ക​ട​ന്നു​പിടിച്ചു! പു​തു​വ​ർ​ഷ​രാ​ത്രി​യി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​ക്കുനേ​രേ മാ​ന​ഭം​ഗ​ശ്ര​മം: സംഭവം ചെറായിയില്‍

ചെ​റാ​യി: പു​തു​വ​ർ​ഷ രാ​ത്രി​യി​ൽ യു​വ​തി​യാ​യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​ക്കുനേ​രേ മാ​ന​ഭം​ഗ​ശ്ര​മ​ത്തി​നു മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​റാ​യി ബീ​ച്ച് റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ മാ​വേ​ലി​ക്ക​ര ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി മ​ങ്ങാ​ട്ട് ശ്രീ​വി​ഷ്ണു (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി മു​ന​ന്പം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് എ​സ്ഐ ടി.​വി.​ഷി​ബു​വാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. രാ​ത്രി 11.30ഓ​ടെ റി​സോ​ർ​ട്ടി​ൽ ആ​ഘോ​ഷം ന​ട​ന്ന​യി​ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി പി​ന്നി​ലൂ​ടെ എ​ത്തി ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി.

സ്ത്രീ​ക​ൾ​ക്ക് മാ​ന​ഹാ​നി വ​രു​ത്തു​ന്ന​തി​നെ​തി​രേ​യു​ള്ള വ​കു​പ്പ് ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കു കാ​യം​കു​ളം കു​റ​ത്തി​യാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​റ്റൊ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. കോ​ട​ത​യി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts