പു​തി​യ​തെ​രു​വി​ൽ സ്കൂട്ടറിൽ കടത്തുകയായിരുന്നു 25 ല​ക്ഷം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പു​തി​യ​തെ​രു​വി​ൽ 25 ല​ക്ഷം രൂ​പ വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ.​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 532 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ​ത്.

ചി​റ​ക്ക​ൽ പു​തി​യ​തെ​രു പ​ള്ളി ക്വാ​ർ​ട്ടേ​ഴ്സി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ടി. പി.​ റാ​സിം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​തി​യ​തെ​രു കേ​ന്ദ്രീ​ക​രി​ച്ച് റാ​സിം മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സ്‌​സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ് തൂ​ണോ​ളി, വി.​കെ.​ഷി​ബു, പി.​എം.​കെ.​സ​ജി​ത്ത് കു​മാ​ർ, സി​ഇ​ഒ മാ​രാ​യ ര​തീ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ഉ​ജേ​ഷ്, ര​മി​ത്ത് , സു​ചി​ത്ര, ഡ്രൈ​വ​ർ സീ​നി​യ​ർ ഗ്രേ​ഡ് ഇ​സ്മാ​യി​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts