കോട്ടയം: നാട്ടകം പോളിടെക്നിക് കോളജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്റ് സെന്ററില്‍ കോവിഡ് രോഗിയായ പതിനാലുകാരി പീഡനത്തിന് ഇരയായ ശേഷം, കേസുമായി മുന്നോട്ടു പോകേണ്ടെന്നും നഷ്ടപരിഹാരം തന്നു പ്രശ്നം പരിഹരിക്കാമെന്ന ജനപ്രതിനിധിയുടെ നീക്കം പൊളിച്ചത് ഇരയുടെ വാര്‍ഡിലെ ജനപ്രതിനിധി.
കോട്ടയം മുനിസിപ്പാലിറ്റി 33-ാം വാര്‍ഡിലാണ് പോളിടെക്നിക് കോളജ് സ്ഥിതി ചെയ്യുന്നത്. ഈ വാര്‍ഡിലെ ജനപ്രതിനിധിയുടെ ശിപാര്‍ശ പ്രകാരമാണ്, പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പാക്കില്‍ നെടുംപറമ്പില്‍ കൊച്ചു തോപ്പില്‍ സച്ചിനെ (26) കോവിഡ് സെന്ററില്‍ താത്കാലിക ആരോഗ്യ പ്രവര്‍ത്തകനായി മുനിസിപ്പാലിറ്റി അധികൃതര്‍ നിയമിച്ചതെന്ന് പറയപ്പെടുന്നു.
സംഭവം ഉണ്ടായ ശേഷം, പ്രതിയെ രക്ഷപെടുത്തുവാനുള്ള എല്ലാ വിധ ശ്രമങ്ങളും നടത്തി. ഇതിനിടയില്‍, ഇര താമസിക്കുന്ന 32-ാം വാര്‍ഡ് കൗണ്‍സിലര്‍ മുഖേന മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം ഊര്‍ജിതമായതും പ്രതി പിടിയിലായതുമെന്ന് ഇരയുടെ ബന്ധുക്കള്‍ പറയുന്നു.