തിരുവനന്തപുരം: പതിനൊന്നു കിലോ ഹാഷിഷ് ഓയിൽ വിൽപന നടത്തിയ കേസിലെ രണ്ടു പ്രതികൾക്കും 12 വർഷം വീതം കഠിനതടവും രണ്ട ു ലക്ഷം രൂപ പിഴയും.
തമിഴ്നാട്ടിലെ രാമനാഥപുരം തിരുവട്ടാർ അനീസ് നഗറിൽ മുഹമ്മദിന്റെ മകൻ സാദിഖ് (40), ഇടുക്കി സ്വദേശിയും ഇപ്പോൾ വിശാഖപട്ടണത്തു താമസിക്കുന്ന സാബു സേവ്യർ (41) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെത്.
തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്.2010 ജനുവരി 10 നാണ് സംഭവം. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഇടറോഡിൽ ഹാഷിഷ് ഓയിൽ വിൽപന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇതര സംസ്ഥാനത്തു നിന്നു പ്രതികൾ ഹാഷിഷ് ഓയിൽ കൊണ്ട ു വന്നു മാലിയിലേക്കു കയറ്റി അയക്കുകയും കേരളത്തിലെ വിവിധ ജില്ലകളിലെ യുവാക്കൾക്കിടയിൽ വിൽപന നടത്തുകയും ചെയ്തു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിൽ മൊഴി നൽകിയിരുന്നു.
പിടിയിലാകുന്പോൾ പ്രതികളുടെ കൈവശം 10.94 കിലോ ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നു. തമിഴ്നാട് മസിനഗുഡി പോലീസ് സ്റ്റേഷനിൽ കേസിലെ രണ്ടാം പ്രതി സാബു സേവ്യറിനെതിരെ കൊലക്കേസ് നിലവിലുണ്ട്.
ഹൈക്കോടതി വരെ ജാമ്യാപേക്ഷ തള്ളിയതിനാൽ വിചാരണ തടവുകാരായാണ് പ്രതികൾ വിചാരണ നേരിട്ടത് പ്രോസിക്യൂഷനു വേണ്ട ി എൻ.എസ്. പ്രിയൻ, ഡി.ജി. റെക്സ് എന്നിവർ ഹാജരായി.