തിരുവല്ല: ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ എട്ടുകിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പോലീസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റു ചെയ്തു.
പത്തനംതിട്ട വലഞ്ചുഴി മുരിപ്പേല്‍ പുത്തന്‍വീട്ടില്‍ സഫദ്മോനാണ് (27) അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെ 4.30ന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ യാത്രക്കാരനായിരുന്നു സഫദ്.
ട്രെയിനിറങ്ങി പുറത്തേക്കു വരുന്നതിനിടെ സഫദിനെ വാഹന പാര്‍ക്കിംഗ് ഏരിയായില്‍ ഷാഡോ പോലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ട് പായ്ക്കറ്റുകളിലായി ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്.
ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍പിള്ളയുടെ സാന്നിധ്യത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതിയെ കഞ്ചാവടക്കം പോലീസിനു കൈമാറി.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ചിരുന്ന സഫദ് ആദ്യമായാണ് പിടിയിലാകുന്നത്.
ഷാഡോ പോലീസ് എസ്ഐ വില്‍സണ്‍, എഎസ്ഐ അജികുമാര്‍, സിപിഒമാരായ സുജിത്ത്, മിഥുന് ജോസ്, അഖില്‍, ശ്രീരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
സഫദ്മോൻ