തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചുതെങ്ങ് പുതുമണൽ പുരയിടം വീട്ടിൽ സെൽവൻ (കുമാർ,44) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബറിൽ അഞ്ചുതെങ്ങു മാമ്പള്ളിയിൽ നാട്ടുകാരെ ആക്രമിച്ച സെൽവനെ പിടികൂടാനെത്തിയ പോലീസ് പട്രോളിംഗ് സംഘത്തിലെ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അഞ്ചുതെങ്ങു , വലിയതുറ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങു ഇൻസ്പെക്ടർ ചന്ദ്രദാസ്,എസ്ഐ സുനിൽകുമാർ,എസ്സിപിഒമാരായ മനോജ്,ഡീൻ, ഷിബു,ഷാൻ സിപിഒ അംജിത് തുടങ്ങിയവർ ചേർന്നു മാമ്പള്ളി കടപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.