
ഏറ്റുമാനൂർ: മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം നടത്തിയ ആൾക്കെതിരേ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
പാലാ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു സ്വിഫ്റ്റ് കാറിൽ വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശി ഷൈലേന്ദ്രൻ അര മണിക്കൂറോളം റോഡിൽ തലങ്ങും വിലങ്ങുമായി കാറിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.
ഇതിനിടയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാതെ അമിത വേഗത്തിൽ കാർ ഓടിക്കുന്നത് തുടർന്നു. ഇതോടെ മോട്ടോർ വാഹന വകുപ്പ് സംഘം കാറിനെ പിൻതുടർന്ന് വാഹനം തടയുകയായിരുന്നു.
തുടർന്നു ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് സംഘം പോലീസിനു കൈമാറി.