കോട്ടയം: ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം രണ്ടുവർഷത്തോളം മുങ്ങി നടന്നയാൾ പിടിയിൽയ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കോട്ടയം താഴത്തങ്ങാടി അറുപുഴ അബീന മൻസിലിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതിൽ ഷാജഹാനെ (ഷാജി – 43) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിയിൽ എത്തിയ കുട്ടിയെ ഷാജഹാൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഷാജഹാൻ സ്ഥലം വിട്ടു. കുട്ടിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ വിവരം ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനെ അറിയിച്ചു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഷാജഹാനാണ് പ്രതിയെന്ന് കണ്ടെത്തിയത്.
10 വർഷത്തോളം വിദേശത്തായിരുന്ന ഷാജഹാൻ മടങ്ങിയെത്തി താഴത്തങ്ങാടി കേന്ദ്രീകരിച്ച് വണ്ടി പൊളിക്കുന്ന ജോലി ചെയ്യുകയാണ്. താഴത്തങ്ങാടി അറുപുഴയിൽ തന്നെ ഒരു തുണിക്കടയും ഇയാൾ നടത്തുന്നുണ്ട്. ഈ അടയാളമാണ് പോലീസിനോട് കുട്ടികൾ പറഞ്ഞത്.
തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. വെസ് റ്റ് എസ്എച്ച്ഒ എം.ജെ അരുണ്‍, എസ്ഐ ടി. ശ്രീജിത്ത്, എസ്ഐ പി. സജികുമാർ, എഎസ്ഐ പി.എൻ. മനോജ്, സിപിഒ കെ.ആർ. ബൈജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.