ചവറ: കള്ളുഷാപ്പിലെ ജീവനക്കാരനായ മധ്യവയസ്കനെ കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചവറ മേനാന്പള്ളി സ്വദേശി സുരേന്ദ്രനെ (54) കുത്തി പരിക്കേൽപ്പിച്ച കേസിൽ പാലയ്ക്കൽ നൂറാംകുഴി വീട്ടിൽ ഷാനവാസിനെ(35)യാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ സന്ധ്യയോടെ പന്മന ആറുമുറിക്കട ജംഗ്ഷന് സമീപത്തെ കള്ളുഷാപ്പിലായിരുന്നു സംഭവം. നിത്യവും ഷാപ്പിലെത്തുന്ന ഷാനവാസ് കള്ളുവാങ്ങിയശേഷം പണം നൽകാതെ പോകുക പതിവായിരുന്നു.
ഇന്നലെ കള്ളുവാങ്ങാനെത്തിയപ്പോൾ പണമില്ലാതെ കള്ളുനൽകില്ലെന്ന് പറഞ്ഞതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചത്. കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് സുരേന്ദ്രനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്.