വൈക്കം: യുവതിയെ പിറകെ നടന്നു നിരന്തരം ശല്യം ചെയ്യുകയും മൊബൈലിൽ ചിത്രമെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ശങ്കരനാരായണ (24)നെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശങ്കരനാരായണൻ ടിവി പുരം പൈനുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.
ഉന്നത വിദ്യാഭ്യാസമുള്ള യുവതിയെ ഇയാൾ നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് വീട്ടുകാർ പലതവണ ഇയാളോട് സംസാരിച്ചെങ്കിലും യുവാവ് പിൻമാറാതിരുന്നതിനെത്തുടർന്നാണ് യുവതി മാതാപിതാക്കൾക്കൊപ്പമെത്തി പോലീസിൽ പരാതി നൽകിയത്. യുവാവിനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.