യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ല​ ക​വ​രാ​ൻ ശ്ര​മം; ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് നൽകിയ വിവരം വെച്ച് മണിക്കുറുകൾക്കുള്ളിൽ പൊക്കി പോലീസ്

വി​ഴി​ഞ്ഞം: യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ല​ ക​വ​രാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം കാ​ഞ്ഞി​രം വി​ള ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ശാ​ന്ത​കു​മാ​ർ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ വി​ഴി​ഞ്ഞം മു​ക്കോ​ല ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴി​യി​ലാ​ണ് സം​ഭ​വം. പ്ര​തി യു​വ​തി​യെ മ​ർ​ദി​ച്ച് മാ​ല ക​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​തു​വ​ഴി സ്കൂ​ട്ട​റി​ൽ ര​ണ്ട് യു​വ​തി​ക​ളെ​ത്തി​യ​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​ർ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ എ​സ്. ബി. ​പ്ര​വീ​ണി​ന്‍റെ നേ​തൃത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം യു​വ​തി​ക​ൾ ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും മാ​റി ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ സ്ഥി​ര​മാ​യി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​യാ​ളാ​ണെ​ന്നു പ്ര​തി​യെ ഇ​ന്ന്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.

സി​ഐ​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ​സ്. എ​സ്. സ​ജി. ര​ജീ​ഷ് ബാ​ബു, സി​പി​ഒ​മാ​രാ​യ എ.​ജോ​സ്, അ​ജി, ബി​ജു​എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment