മാവേലിക്കര: ഫെയ്സ് ബുക്ക് സുഹൃത്തായ യുവതിയെ മാനഹാനി വരത്തക്കവിധത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഉൾപ്പടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.മണപ്പള്ളി പാവുന്പ തെക്ക്മുറി മണയം കണ്ടത്തിൽ വീട്ടിൽ ശ്യാം ചന്ദ്രനെ(24)യാണ് ഇന്നലെ രാവിലെ മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തത്.
ഫെയ്സ് ബുക്കിലൂടെ മാവേലിക്കര സ്വദേശിനിയായ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയതിനെ തുടർന്ന് യുവതി ഇയാളുടെ ഫ്രണ്ട്ഷിപ് ബ്ലോക്ക് ചെയ്തിരുന്നു.ഇതിന്റെ വിരോധത്തിൽ യുവതിയെ മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ യുവതിയുടെ ചിത്രങ്ങൾ ഉൾപ്പടെ അപമാനപ്പെടുത്തുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്യാം ചന്ദ്രനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.