ശ്രീകാര്യം : കാർ യാത്രികരായ സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെ റിമാൻഡ് ചെയ്തു. കാട്ടായിക്കോണം മേലേവിളയിൽ ശിവാലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന ശിവ പ്രസാദ് (35) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കാട്ടായിക്കോണം സ്വദേശികളായ മൂന്നു സ്ത്രീകൾ സഞ്ചരിച്ച കാറും പ്രതി സഞ്ചരിച്ച ബൈക്കും പോത്തൻകോട് നിന്നും കാട്ടായിക്കോണത്തേയ്ക്ക് വരുകയായിരുന്നു.കാട്ടായിക്കോണത്ത് എത്തിയപ്പോൾ കാറിൽ ഉള്ള സ്ത്രീകൾ കടയിൽ ഇറങ്ങി വെള്ളം വാങ്ങി. തുടർന്ന് കാറിൽ സ്ത്രീകൾ മാത്രമാണെന്ന് അറിഞ്ഞ പ്രതി ഇവരുടെ കാർ പിന്തുടരുകയും കാറിന്റെ ഗ്ലാസിൽ അടിക്കുകയും കാർ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
യാത്രക്കാർ ഭയന്ന് കാർ നിർത്താതെ ഓടിച്ച് പോകുകയും പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. കാർ നിർത്താത്തെ ഓടിച്ച് വരാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ചെക്കാലമുക്കിന് സമീപം പോലീസ് എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരിക്കുന്നു.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതി മദ്യ ലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു