ശൂരനാട്: മുതിർന്ന നേതാക്കൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം.നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. സിപി.എം. ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് കമ്മറ്റി അംഗവുമാണ് കസ്റ്റഡിലായത്. സി.പി.എം. ഭരിക്കുന്ന ശൂരനാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിൽ ബാങ്ക് പ്രസിഡന്റിനെതിരെയും മുതിർന്ന നേതാക്കൾക്കെതിരെയുമാണ് ഇവർ വ്യാജ പ്രചരണം നടത്തിയത്. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് അടിച്ച് വിതരണം ചെയ്തെന്ന പരാതിൽ ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നേതാക്കൾക്കെതിരെ അപകീർത്തി പ്രചാരണം :രണ്ടു സിപിഎം പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ
