ന​ടി​മാരുടെ വീഡിയോകൾ അസ്ലീല വീഡിയോകളിൽ എഡിറ്റ് ചെയ്ത് നിർമിക്കും; പിന്നീട് ചാറ്റിംഗിലൂടെ ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടും; ഏഴാം ക്ലാസ് വിദ്യാഭ്യാസ മെങ്കിലും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന നെടുമങ്ങാട്ടെ സൂരജ് ചില്ലറക്കാരനല്ല…


പേ​രൂ​ര്‍​ക്ക​ട: പ്ര​മു​ഖ​രാ​യ തെ​ന്നി​ന്ത്യ​ന്‍ ന​ടി​മാ​രെ​യും അ​വ​താ​ര​ക​രെ​യും ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. നെ​ടു​മ​ങ്ങാ​ട് ക​രു​ത​പ്പൂ​ര് മ​ല്ല​മ്പ്ര​ക്കോ​ണം ഷീ​ജാ ഭ​വ​നി​ല്‍ സൂ​ര​ജ് ദി​നേ​ഷ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു പ്ര​മു​ഖ തെ​ന്നി​ന്ത്യ​ന്‍ ന​ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​റ്റി സൈ​ബ​ര്‍ സെ​ല്ലും റൂ​റ​ല്‍ സൈ​ബ​ര്‍ സെ​ല്ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ സൂ​ര​ജ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള​യാ​ളാ​ണ്. തെ​ന്നി​ന്ത്യ​ന്‍ ന​ടി​മാ​രു​ടെ​യും അ​വ​താ​ര​ക​രു​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം അ​തി​ല്‍ കൃ​ത്രി​മ​മാ​യി അ​ശ്ലീ​ല വീ​ഡി​യോ​യും ഓ​ഡി​യോ​യും എ​ഡി​റ്റു​ചെ​യ്ത് ചേ​ര്‍​ത്ത​ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ല്‍ ആ​ഡ് ചെ​യ്യും.

തു​ട​ര്‍​ന്ന് നാ​ടി​മാ​രെ ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടു​ക​യാ​ണ് സൂ​ര​ജി​ന്‍റെ രീ​തി.​സൂ​ര​ജ് ഇം​ഗ്ലീ​ഷ് ഭാ​ഷ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യും എ​ഡി​റ്റിം​ഗി​ലോ മ​റ്റോ ഇ​യാ​ള്‍​ക്ക് വേ​റെ സ​ഹാ​യി​ക​ള്‍ ആ​രു​മി​ല്ലെ​ന്നും ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത് പ​ണം​ത​ട്ടു​ക​യും ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ക​രി​പ്പൂ​ര് ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ള്‍ വ​ല​യി​ലാ​കു​ന്ന​ത്.
35ഓ​ളം സി​നി​മാ, സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍ പ്ര​തി​യു​ടെ വ​ല​യി​ല്‍ കു​രു​ങ്ങി​യി​ട്ടു​ണ്ട്.

ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ എ.​എ​സ് ശാ​ന്ത​കു​മാ​ര്‍, എ​എ​സ്ഐ കെ. ​ശ്രീ​കു​മാ​ര്‍, എ​സ്‌​സി​പി.​ഒ സ​ന്ദീ​പ് ച​ന്ദ്ര​ന്‍, സി​പി​ഒ പി.​എ​സ്. ര​വി എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment