കോട്ടയം: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും വെട്ടി പരിക്കേൽപ്പിച്ച് മകനെ പാന്പാടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം മാളികപ്പടിയ്ക്കു സമീപം പൂയിത്താനത്ത് ശ്രീജിത്തിനെ (കണ്ണൻ-35) യാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ അച്ഛൻ ഗോവിന്ദൻ നായർ (78), അമ്മ ശാന്തമ്മ (68) എന്നിവരാണ് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. പതിവായി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും കുട്ടിയെയും മർദിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയിൽ പതിവു പോലെ മദ്യപിച്ചെത്തിയതു ഗോവിന്ദൻ ചോദ്യം ചെയ്തതിനേത്തുടർന്ന് ഇയാൾ കത്തിയെടുത്ത് ഗോവിന്ദനെ വെട്ടി. ഇതിനു തടസം പിടിക്കാൻ എത്തിയപ്പോഴാണ് മാതാവിനെയും വെട്ടിയത്.
തുടർന്നു ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാന്പാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.