സ​ഹ​പാ​ഠി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല ച​ർ​ച്ച; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ; സംഭവം പുറത്ത് കൊണ്ടുവന്ന പെൺകുട്ടിക്കുനേരെ വധഭീഷണി

ന്യൂ​ഡ​ൽ​ഹി: സ​ഹ​പാ​ഠി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് അ​വ​രെ എ​ങ്ങ​നെ മാ​ന​ഭം​ഗം ചെ​യ്യാം എ​ന്നു​ള്‍​പ്പ​ടെ​യു​ള്ള അ​ശ്ലീ​ല ച​ര്‍​ച്ച​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

“ബോ​യി​സ് ലോ​ക്ക​ര്‍ റൂം’ ​എ​ന്ന പേ​രി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും സ്‌​നാ​പ് ചാ​റ്റി​ലു​മാ​ണ് പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി സം​ഘം ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത്. ഡ​ല്‍​ഹി​യി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​നി​യാ​ണ് സം​ഭ​വം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഡ​ല്‍​ഹി സൈ​ബ​ര്‍ സെ​ല്‍ പി​ടി​ച്ചെ​ടു​ത്തു. ഈ ​ഗ്രൂ​പ്പി​ലു​ണ്ടാ​യി​രു​ന്ന 20 വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ലെ വ​ള​രെ പ്ര​ശ​സ്ത​മാ​യ അ​ഞ്ച് സ്‌​കൂ​ളു​ക​ളി​ലെ പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​ഗ്രൂ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ‌‌​ട്ട വി​വ​ര​ങ്ങ​ൾ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​ഹി​തം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ഒ​രു പെ​ൺ​കു​ട്ടി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഗ്രൂ​പ്പി​ലു​ള്ള​വ​രു​ടെ ലി​സ്റ്റ് പെ​ൺ​കു​ട്ടി പു​റ​ത്തു​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്തു. ഈ ​ഗ്രൂ​പ്പ് പി​ന്നീ​ട് ഡി​ആ​ക്ടി​വേ​റ്റ് ചെ​യ്തു. വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട പെ​ൺ​കു​ട്ടി​ക്ക് ബോ​യി​സ് ലോ​ക്ക​ർ റൂം ​എ​ന്ന ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment